Skip to main content

*ഊരുത്സവങ്ങള്‍ക്ക് തുടക്കമായി*

 

 

കുടുംബശ്രീ ജില്ലാമിഷന്‍ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ജോറാട്ട ഊരുത്സവത്തിന് തുടക്കമായി. തിരുനെല്ലി ആറാം വാര്‍ഡ് ഉന്നതിയില്‍ സംഘടിപ്പിച്ച ഊരുത്സവം വാര്‍ഡ് അംഗം ബിന്ദു ഉദ്ഘാടനം ചെയ്തു. ഉന്നതിയില്‍ മദ്യം, മയക്കുമരുന്നിന് അടിമപ്പെട്ടുപോകുന്ന യുവാക്കള്‍- സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍, പരിഹാരങ്ങള്‍ എന്ന വിഷയത്തില്‍ തിരുനെല്ലി അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മെര്‍വിന്‍ ക്ലാസെടുത്തു. വിദ്യാഭ്യാസ മേഖലയിലെ കൊഴിഞ്ഞു പോക്ക്, പോക്‌സോ നിയമം തുടങ്ങിയ വിഷയങ്ങളില്‍ ഊരു നിവാസികളുമായി ചര്‍ച്ച സംഘടിപ്പിച്ചു. കുറ്റ്യാടി കല്യാണങ്ങളിലെ പ്രശ്‌നങ്ങള്‍, ഉന്നതിയില്‍ മെച്ചപ്പെടുത്തേണ്ട വിഷയങ്ങളില്‍ ഊരുമൂപ്പന്‍ ജോഗി സംസാരിച്ചു. ഉന്നതിയില്‍ നടന്ന പരിപാടിയില്‍ വാര്‍ഡ് കണ്‍വീനര്‍ ദേവരാജ്, സി.ഡി.എസ് അംഗം പാര്‍വ്വതി, എ.ഡി.എസ് ബീന,  തിരുനെല്ലി സ്‌പെഷല്‍ പ്രൊജകട്് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ ശാലിനി കൃഷ്ണ, രാജീവ്, ആനിമേറ്റര്‍മാരായ ലക്ഷ്മി, രാധ  ഗ്രാമസമിതി സെക്രട്ടറി ജോസ്മി എന്നിവര്‍ സംസാരിച്ചു.

date