പുനരധിവാസം: തൊഴിലുറപ്പ് പദ്ധതിയില്‍ 27.52 കോടിയുടെ പ്രവൃത്തിക്ക് അനുമതി
പുനരധിവാസം: തൊഴിലുറപ്പ് പദ്ധതിയില്‍ 27.52 കോടിയുടെ പ്രവൃത്തിക്ക് അനുമതി
മുണ്ടക്കൈ-ചൂരല്‍മല ദുരന്ത മേഖലയിലെ പുനരധിവാസവുമായി ബന്ധപ്പെട്ട് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി വിവിധ പ്രവര്‍ത്തികള്‍ക്ക് 27.52 കോടി രൂപയുടെ അനുമതി. 295 പ്രവര്‍ത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. 293 പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റും സാങ്കേതിക അനുമതിയും പൂര്‍ത്തിയാക്കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ജോയിന്റ് ഡയറക്ടര്‍ ആന്‍ഡ് ജോയിന്റ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ പി.സി മജീദ് അറിയിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,12 വാര്‍ഡുകളിലെ235 റോഡുകളുടെ കോണ്‍ക്രീറ്റ്, 31 ഡ്രൈനേജ്, 18 കള്‍വര്‍ട്ട് പ്രവൃത്തികള്‍ക്കായി 18.25 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. 154 റോഡുകളുടെ കോണ്‍ക്രീറ്റ്, 5 ഡ്രൈനേജ് എന്നിവയില്‍ 127 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. നാല് അങ്കണവാടികള്‍, മൂന്ന് ഷെല്‍ട്ടര്‍ ഹോമുകള്‍, ഒരു പൊതു ശ്മശാനം എന്നിവയ്ക്ക് പുതിയ പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്.മാര്‍ച്ച് അവസാനത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും.
- Log in to post comments