Skip to main content

*ലഹരിക്കെതിരെ നാടൊരുമിക്കുന്നു: തരിയോട് ലഹരിവിരുദ്ധ ക്യാമ്പയിന് തുടക്കമായി*

തരിയേട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിപത്തിനെതിരെ നാടൊരുമിക്കുന്നു. ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തീരുമാനമായത്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സംഘടന-രാഷ്ട്രീയപാര്‍ട്ടി-വ്യാപാരി- യുവജന-സന്നദ്ധ സംഘടന പ്രതിനിധികള്‍, മതസംഘടനാ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, കുടുംബശ്രീ, ക്ലബ്ബ്, ക്യാമ്പയിനില്‍ പങ്കെടുത്തു. വിവിധ പരിപാടികളിലൂടെ ജനകീയ പങ്കാളിത്തത്തില്‍ പോലീസ്, എക്‌സൈസ് വകുപ്പുകളുടെ സഹകരണത്തോടെ ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം വിപണനം തടയാന്‍ യോഗത്തില്‍ ഐക്യകണ്ഠനെ തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന് യോഗത്തില്‍ ആരോഗ്യ-വിദ്യാഭ്യസ സ്ഥിരം സമിതി അധ്യക്ഷന്‍ വി. ജി ഷിബു, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീജ ആന്റണി എന്നിവര്‍ സംസാരിച്ചു.

date