പഠന സാമഗ്രികളുടെയും, ആവശ്യ ഉപകരണങ്ങളുടെയും വിതരണോദ്ഘാടനം നടത്തി
കേരള ഗ്രാമീണ്‍ ബാങ്കിന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച പഠന സാമഗ്രികളുടെയും കൊട്ടാരക്കര ഗവ. താലൂക്ക് ആശുപത്രിയിലേക്ക് വേണ്ട ആവശ്യ ഉപകരണങ്ങളുടെയും വിതരണോദ്ഘാടനം ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിച്ചു. പടിഞ്ഞാറ്റിന്‍കര ഗവ.യു.പി. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ഉണ്ണികൃഷ്ണ മേനോന്‍ അധ്യക്ഷത വഹിച്ചു. സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് 5 ലക്ഷം രൂപ ചിലവഴിച്ച് മൂന്ന് ലാപ്‌ടോപ്പ്, അഞ്ച് കമ്പ്യൂട്ടര്‍, 5 പ്രിന്റര്‍, രണ്ട് ഫോട്ടോസ്റ്റാറ്റ് മിഷന്‍ എന്നിവയാണ് ലഭ്യമാക്കിയത്. കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍പേഴ്‌സണ്‍ വിമല വിജയ ഭാസ്‌കര്‍ മുഖ്യാതിഥിയായി. റീജണല്‍ മാനേജര്‍ എസ്. ഉണ്ണികൃഷ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍ ബി.ശ്രീരാജ്, മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എസ്.ആര്‍.രമേശ്, കൊട്ടാരക്കര എ.ഇ.ഒ ഒ. ബിന്ദു, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ തോമസ്.പി.മാത്യു, മുന്‍ കൗണ്‍സിലര്‍ സൈനുലബ്ദീന്‍, ഗവ.ഹോസ്പിറ്റല്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എബി ജോണ്‍ പാറക്കല്‍, സ്‌കൂള്‍ പ്രധാന അധ്യാപിക ബി.സി.മഞ്ജു കുമാരി എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ അനില്‍കുമാര്‍, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് രവീന്ദ്രന്‍ പിള്ള, പൂര്‍വവിദ്യാര്‍ഥി സംഘടന സെക്രട്ടറി ജെ.പത്മകുമാര്‍, കൊട്ടാരക്കര ഗവ. ഹോസ്പിറ്റല്‍ ട്രഷറര്‍ സലീല്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 742/2025)
- Log in to post comments