എന്റെ കേരളം മെഗാ പ്രദര്‍ശന-വിപണന മേള: ആലോചനാ യോഗം നാളെ (വെള്ളി)
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ നടത്തുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന-വിപണന മേളയുടെയും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാതല യോഗത്തിന്റെയും സംഘാടകസമിതി രൂപീകരണ യോഗം നാളെ (മാര്‍ച്ച് 28) ഉച്ചയ്ക്ക് 2.30 ന് സിവില്‍ സ്റ്റേഷനിലെ പ്ലാനിങ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലയുടെ ചുമതലയുള്ള കായിക- ന്യൂനപക്ഷ ക്ഷേമ- ഹജ്ജ്- വഖ്ഫ് മന്ത്രി വി അബ്ദുറഹിമാന് അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. മെയ് ഏഴ് മുതല്‍ 13 വരെയാണ് ജില്ലയിലെ ഏറ്റവും വലിയ പ്രദര്‍ശന വിപണന മേളയായ 'എന്റെ കേരളം'. മെയ് 12 ന് ജില്ലയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം നടക്കും. ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മെയ് 8 ന് പാലക്കാട് വെച്ച് നടത്തുന്ന മേഖലാതല അവലോകന യോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളും നാളെത്തെ യോഗം ചര്‍ച്ച ചെയ്യും.
- Log in to post comments