Post Category
മിച്ചഭൂമി പതിച്ച് നല്കല്‍: ഭൂരഹിത കര്‍ഷക തൊഴിലാളികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു
കോഴിക്കോട് താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ ഉത്തരവ് പ്രകാരം കോഴിക്കോട് താലൂക്കില്‍ കുമാരനല്ലൂര്‍ വില്ലേജില്‍ കുമാരനല്ലൂര്‍ ദേശത്ത് നിന്നും റീ സ 39/3 ല്‍ ഉള്‍പ്പെട്ട 2.96 ഏക്കര്‍ മിച്ച ഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുത്തു. ആയതില്‍ പതിവിന് യോഗ്യമായ 1.80 ഏക്കര്‍ ഭൂമിയില്‍ അര്‍ഹരായവരെ കണ്ടെത്തി മിച്ചഭൂമി പതിച്ച് നല്കുന്നതിന് ഭൂരഹിത കര്‍ഷക തൊഴിലാളികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഏപ്രില്‍ 10 നകം കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് ലഭിക്കണം. അപേക്ഷയില്‍ സര്‍വ്വെ നമ്പറും മറ്റ് വിവരങ്ങളും കാണിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ കലക്ടറേറ്റ്, കോഴിക്കോട് താലൂക്ക് ഓഫീസ്, കുമാരനല്ലൂര്‍ വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.
date
- Log in to post comments