Skip to main content

ജില്ലയുടെ സമഗ്ര വികസനം: അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാം

ജില്ലയുടെ സമഗ്ര വികസനം വിഭാവനം ചെയ്യുന്ന ജില്ലാ പദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിച്ചു വരികയാണ്. പരിഷ്‌കരണത്തിന്റെ ഭാഗമായി ജില്ലാ പദ്ധതിയിലേക്കുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ജില്ലാ ആസൂത്രണ സമിതി ക്ഷണിച്ചു. സമഗ്രമായ ദീര്‍ഘകാല വികസന പരിപ്രേക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാപദ്ധതി ആവിഷ്‌കരിക്കുന്നത്. ജില്ലയിലെ വിവിധ വികസന മേഖലകളിലെ ദീര്‍ഘകാല പദ്ധതികളുടെ സമാഹാരം കൂടിയാണ് ജില്ലാ പദ്ധതി. അതിനാല്‍ വിവിധ വിഷയ മേഖലകളില്‍ ഉള്‍പ്പെടുത്തേണ്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഏപ്രില്‍ 15 നകം ജില്ലാ പ്ലാനിംഗ് ഓഫീസിന്റെ ഇ-മെയിലില്‍ (dpokozhikode@gmail.com) അറിയിക്കാമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0495 2371907. 

date