കുടുംബശ്രീ ക്രൈം മാപ്പിങ് കോണ്‍ക്ലേവ്
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും തടയുന്നതിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാതല ക്രൈം മാപ്പിങ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു. തങ്കശ്ശേരി ഡി ഫോര്‍ട്ട് റിസോര്‍ട്ടില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ ആര്‍. വിമല്‍ ചന്ദ്രന്‍ അധ്യക്ഷനായി. കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ കെ. വരദരാജന്‍ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് കോഓഡിനേറ്റര്‍ ആര്‍. രതീഷ് കുമാര്‍, ജെന്‍ഡര്‍ ഡി.പി.എം ആര്‍. ബീന എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഡോ. കെ. രാജശേഖരന്‍ (പനയം), ആര്‍. ഗീത (ശാസ്താംകോട്ട), ടി.ആര്‍ സജില (ചിറക്കര) എന്നിവര്‍ സംബന്ധിച്ചു. ക്രൈം മാപ്പിങ് കരട് കലക്ടര്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് കൈമാറി.
അതിക്രമങ്ങള്‍ തടയുകയും സ്ത്രീസൗഹൃദ പ്രാദേശിക ഇടം സൃഷ്ടിക്കുകയുമാണ് ക്രൈം മാപ്പിങ്ങിലൂടെ ലക്ഷ്യമിടുന്നത്. 2024-25 സാമ്പത്തിക വര്‍ഷം ജില്ലയില്‍ പന്‍മന, ശാസ്താംകോട്ട, വിളക്കുടി, നെടുമ്പന, പനയം, ചിറക്കര ഗ്രാമപഞ്ചായത്തുകളെയാണ് ക്രൈം മാപ്പിങ് പഠനത്തിനായി തെരഞ്ഞെടുത്തത്. ഇവയുടെ റിപ്പോര്‍ട്ടിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.
- Log in to post comments