Skip to main content

സംസ്ഥാനത്തെ മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്സലൻസ്  അവാർഡ് വിതരണം ഇന്ന് (മാർച്ച് 29)

സംസ്ഥാനത്തെ മികച്ച വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ് വിതരണം ഇന്ന് (മാർച്ച് 29) രാവിലെ 11 മണിക്ക് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കും. തൊഴിൽ നൈപുണ്യ - പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അവാർഡ് വിതരണം നിർവ്വഹിക്കും.

ടാറ്റ പ്രൊജക്ട് ലിമിറ്റഡ് തിരുവനന്തപുരം (നിർമ്മാണം)അർത്ഥ ഫൈനാൻഷ്യൽ സർവീസസ് കോഴിക്കോട് (ധനകാര്യം)കിംസ് ഹെൽത്ത് കെയർ മാനേജ്മെന്റ് ലിമിറ്റഡ്   തിരുവനന്തപുരം (ആശുപത്രി)ഹോട്ടൽ അബാദ് എറണാകുളം  (ഹോട്ടൽ)സ്റ്റാർ ഹെൽത്ത് ആന്റ് അലൈഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്  തിരുവനന്തപുരം (ഇൻഷുറൻസ്), എസ് ബി സോൾ ഡിജിറ്റൽ പ്രൈ. ലിമിറ്റഡ് എറണാകുളം (ഐ.ടി.)ആലുക്കാസ് ജുവലറി കോഴിക്കോട് (ജുവലറി)ഡോ. ഗിരിജാസ് ഡയഗ്‌നോസ്റ്റിക് ലാബ് ആന്റ് സ്‌കാൻസ് ലിമിറ്റഡ് തിരുവനന്തപുരം  (മെഡിക്കൽ ലാബ്/ എക്സ്റേ/ സ്‌കാനിംഗ് സെന്റർ), കേരള എക്സ് സർവ്വീസ് മെൻ വെൽഫെയർ അസോസിയേഷൻ  എറണാകുളം (സെക്യൂരിറ്റി), ക്രൗൺ പ്ലാസ എറണാകുളം (സ്റ്റാർ ഹോട്ടലുകളും റിസോർട്ടുകളും),   ആഷിസ് സൂപ്പർ മെർകാട്ടോ എറണാകുളം (സൂപ്പർ മാർക്കറ്റ്),  ഇടപ്പറമ്പിൽ ടെക്സ്റ്റയിൽസ്  കോട്ടയം (ടെക്സ്റ്റയിൽ) എന്നീ സ്ഥാപനങ്ങൾക്കാണ്  ഇത്തവണ മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ് ലഭിച്ചത്. പതിമൂന്നു മേഖലകളിലെ മികച്ച സ്ഥാപനങ്ങളെയാണ് ഇത്തവണ അവാർഡിന് പരിഗണിച്ചത്. ആന്റണി രാജു എം.എൽ.എ  അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ മുഖ്യതിഥിയാവും.  

തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകിലേബർ കമ്മിഷണർ സഫ്‌ന നസറുദ്ദീൻഎളമരം കരീം (ജന.സെക്രട്ടറി സി.ഐ.ടി.യു)ആർ ചന്ദ്രശേഖരൻ (പ്രസിഡന്റ് ഐ.എൻ.ടി.യു.സി)കെ പി രാജേന്ദ്രൻ (ജന സെക്രട്ടറി  എ.ഐ.ടി.യു.സി)ശിവജി സുദർശൻ (പ്രസിഡണ്ട് ബി.എം.എസ്)രാജു അപ്‌സര (കേരള വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡണ്ട്)മധു ദാമോദരൻ (കോൺഫെഡറഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി)പി ഡി മനോജ് കുമാർ  കേരള മർച്ചന്റ്‌സ് ചേമ്പർ ഓഫ് കോമേഴ്സ്തൊഴിലാളി തൊഴിലുടമാ പ്രതിനിധികൾമറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്സ് 1372/2025

date