Skip to main content

അറിയിപ്പുകൾ

 

 

*അപേക്ഷ ക്ഷണിച്ചു*

 

ഏലൂർ മുനിസിപ്പാലിറ്റിയിലെ 92-ാം നമ്പർ അങ്കണവാടിയിലേക്ക് 

 ക്രഷ് വർക്കർ / ക്രഷ് ഹെൽപ്പർമാരുടെ നിയമനം നടത്തുന്നതിനായി ഏലൂർ മുനിസിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 

 

  2025 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും 35 വയസ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദിഷ്ട അപേക്ഷ ഫോറത്തിൽ അപേക്ഷിക്കാം. 92-ാം നമ്പർ അങ്കണവാടി സ്ഥിതി ചെയ്യുന്ന 28-ാം വാർഡിലെ സ്ഥിര താമസക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും. 

 

വർക്കർ തസ്തിയിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകർ പന്ത്രണ്ടാം ക്ലാസ് പാസ് ആയിരിക്കണം. ഹെൽപ്പർ തസ്തിയിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം.  

 

 പൂരിപ്പിച്ച അപേക്ഷകൾ ഏപ്രിൽ രണ്ടിന് വൈകിട്ട് അഞ്ച് വരെ ആലുവ കടുങ്ങല്ലൂർ പഞ്ചായത്തിലെ മൂപ്പത്തടം മില്ലുപടിയിൽ പ്രവർത്തിക്കുന്ന ആലങ്ങാട് ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. 

 

അപേക്ഷയുടെ മാതൃക ആലങ്ങാട് ഐ.സി.ഡി.എസ്. ഓഫീസ്, ഏലൂർ മുനിസിപ്പൽ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. 

ഫോൺ : 91889 59719.

 

*മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡിൽ തിളങ്ങി എറണാകുളം*

 

സംസ്ഥാനത്തെ മികച്ച സ്ഥാപനങ്ങൾക്ക് തൊഴിൽ വകുപ്പ് നൽകുന്ന മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ് മന്ത്രി വി.ശിവൻക്കുട്ടി പ്രഖ്യാപിച്ചു.

 

മികച്ച തൊഴിൽ ദാതാവ്, സംതൃപ്‌തരായ തൊഴിലാളികൾ, മികവുറ്റ തൊഴിൽ അന്തരീക്ഷം, തൊഴിൽ നൈപുണ്യ വികസന പങ്കാളിത്തം, സ്ത്രീ സൗഹൃദം, തൊഴിലാളി ക്ഷേമം, തൊഴിലിടത്തിലെ സൂരക്ഷ, തൊഴിൽ നിയമങ്ങളുടെ പാലനം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് വിജയികളെ കണ്ടെത്തിയത്.

 

ടെക്സ്റ്റൈൽ ഷോപ്പുകൾ, ഹോട്ടലുകൾ (ഹോട്ടൽ, റസ്റ്റോറന്റ്), സ്റ്റാർ ഹോട്ടലുകൾ, റിസോർട്ടുകൾ, ജൂവല്ലറികൾ, സെക്യൂരിറ്റി സ്ഥാപനങ്ങൾ, സ്വകാര്യ ആശുപ്രതികൾ

,ഐ.ടി സ്ഥാപനങ്ങൾ, നിർമ്മാണ സ്ഥാപനങ്ങൾ, ഓട്ടോമോബൈൽ ഷോറൂമുകൾ, മെഡിക്കൽ ലാബുകൾ (മെഡിക്കൽ ലാബ് ആ൯്റ് എക്‌സ്‌റേ, സ്കാനിംഗ് സെൻ്ററുകൾ), സൂപ്പർ മാർക്കറ്റുകൾ, ഇൻഷുറൻസ് മേഖല, ഫിനാൻസ്,എന്നിങ്ങനെ 13 മേഖലകളിലെ സ്ഥാപനങ്ങൾക്കാണ് എക്‌സലൻസ് അവാർഡ് ലഭിച്ചത്.

 

മാർച്ച് 29- ന് രാവിലെ 11 -ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.ശിവൻക്കുട്ടി അവാർഡുകൾ വിതരണം ചെയ്യും.

 

പുരസ്ക്കാരം ലഭിച്ചവർ

 

1. ആഷീസ് സൂപ്പർ മെർകാട്ടോ (സൂപ്പർമാർക്കറ്റ്)

2. എറണാകുളം എക്‌സ് സർവ്വീസ്മെൻ വെൽഫെയർ അസോസിയേഷൻ (സെക്യൂരിറ്റി)

3. എറണാകുളം ക്രൗൺ പ്ലാസ (സ്റ്റാർഹോട്ടലുകളും റിസോട്ടുകളും)

4. എസ്.ബി.സോൾ ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് (ഐ.ടി സെക്റ്റർ)

5. എറണകുളം ഹോട്ടൽ അബാദ് (ഹോട്ടൽ)

6. തിരുവനന്തപുരം ടാറ്റാ പ്രോജക്‌ട് ലിമിറ്റഡ് (നിർമ്മാണ മേഖല)

7. കോഴിക്കോട് അർഥ ഫൈനാൻഷ്യൽ സർവ്വീസസ് (ധനകാര്യം)

8. തിരുവനന്തപുരം കിംസ് ഹെൽത്ത് (ഹോസ്‌പിറ്റൽ)

9. സ്റ്റാർ ഹെൽത്ത് ആ൯്റ് അലൈയ്‌ഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (ഇൻഷുറൻസ്)

10. കോഴിക്കോട് ആലൂക്കാസ് ജുവല്ലറി (ജുവല്ലറി)

11. തിരുവനന്തപുരം ഡോക്ടർ ഗിരിജാസ് ഡയഗ്നോസ്റ്റിക് ലാബ് ആ൯്റ് സ്‌കാൻസ് ലിമിറ്റഡ് (മെഡിക്കൽ ലാബുകൾ (മെഡിക്കൽ ലാബ് ആ൯്റ് എക്‌സ്‌റേ, സ്കാനിംഗ് സെൻ്ററുകൾ)

12. കോട്ടയം ഇടപ്പറമ്പിൽ ടെക്സ്റ്റയിൽസ് (ടെക്സ്റ്റൈൽ ഷോപ്പുകൾ)

 

*ലേലം*

 

കണയന്നൂർ താലൂക്ക് നടമ വില്ലേജ് ഓഫീസ് കോമ്പൗണ്ടിൽ അപകടകരമായി നിന്നിരുന്ന പാലമരം മുറിച്ച് തടികളായി സൂക്ഷിച്ചിട്ടുളളതാണ്. ഈ മരത്തടികൾ ഏപ്രിൽ 23-ന് രാവിലെ 11-ന് നടമ വില്ലേജിൽ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നു. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ നടമ വില്ലേജിൽ നിന്നും നേരിട്ട് അറിയാം.

 

*മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അദാലത്ത്*

 

ക്ഷേമനിധി അംഗങ്ങൾ, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് കേന്ദ്ര കാര്യാലയത്തിലും മേഖല ഓഫീസുകളിലും നൽകിയ അപേക്ഷകളിൽ തീർപ്പാകാതെ നിൽക്കുന്നവയിൽ പരിഹാരം കാണുന്നതിനും ഏപ്രിൽ മാസത്തിൽ എല്ലാ ജില്ലകളിലും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അദാലത്തുകൾ സംഘടിപ്പിക്കുന്നു. അദാലത്തിൽ പങ്കെടുക്കുന്നതിനായി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസുകളിലോ, മേഖലാ ഓഫീസുകളിലോ അംഗങ്ങൾ ഏപ്രിൽ 10 നകം വിവരങ്ങൾ സഹിതം അപേക്ഷ നൽകണം.

date