Post Category
താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിലേക്ക് ടീച്ചിങ്ങ് അസിസ്റ്റന്റ് ഓപ്പൺ വിഭാഗം തസ്തികയിൽ 1750 രൂപ ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി ക്ലിനിക്കൽ മെഡിസിനിൽ(വെറ്ററിനറി) 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദവും പിഎച്ച്ഡി/നെറ്റ് തത്തുല്യയോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2024 ജനുവരി ഒന്നിന് അമ്പത് വയസ്സ് കഴിയരുത്. ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2025 ഏപ്രിൽ മൂന്നിന് മുമ്പായി ഹാജരാകണമെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
date
- Log in to post comments