അമ്മാടം ഗവ. എൽ.പി സ്‌കൂളിൽ ക്ലാസ് മുറികളുടെ നിർമാണോദ്ഘാടനം നടത്തി
പാറളം ഗ്രാമപഞ്ചായത്തിലെ അമ്മാടം ഗവ. എൽ.പി സ്‌കൂളിൽ അഡീഷണൽ ക്ലാസ് മുറികളുടെ നിർമാണോദ്ഘാടനവും പ്രീ പ്രൈമറി വർണക്കൂടാരത്തിന്റെ ഉദ്ഘാടനവും സി.സി മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ അധ്യക്ഷത വഹിച്ചു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ രാധാകൃഷ്ണൻ മുഖ്യാതിഥിയായി.
സമഗ്ര ശിക്ഷാകേരളം 2025-25 ലെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ഉപയോഗിച്ചാണ് മൂന്ന് അഡീഷണൽ ക്ലാസ് മുറികൾ നിർമിക്കുന്നത്. പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രീ പ്രൈമറി വർണ്ണക്കൂടാരവും സ്‌കൂളിൽ ഒരുക്കിയത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ മാത്യു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജെയിംസ് പി പോൾ, കെ പ്രമോദ്, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത മണി, എസ്.എസ്.കെ ഡി.പി.ഒ എൻ.കെ രമേഷ്, പി.ടി.എ പ്രസിഡന്റ് സുമിത സുരേഷ്, പ്രധാനാധ്യാപിക ടി.കെ ശ്രീജ, സീനിയർ അധ്യാപിക സി.എ ഷീജ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments