വടകര നഗരസഭ സുസ്ഥിര മാലിന്യമുക്ത പ്രഖ്യാപനം നടത്തി
കേരള സർക്കാറിൻ്റെ ശുചിത്വ കേരളം സുസ്ഥിര കേരളം പ്രഖ്യാപനത്തിനു മുന്നോടിയായി വടകര നഗരസഭ സുസ്ഥിര മാലിന്യമുക്ത പ്രഖ്യാപനം നടത്തി.
നഗരസഭ വളപ്പിൽ നടത്തിയ പ്രഖ്യാപന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. ഹരിത സ്ഥാപനമായി മാറിയ കേരള വാട്ടർ അതോറിറ്റി സെക്ഷൻ, സബ് ഡിവിഷൻ, പി എച്ച് ഡിവിഷൻ എന്നിവക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടത്തി.
വൈസ് ചെയർമാൻ പി കെ സതീശൻ മാസ്റ്റർ മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാജിത പതേരി , കൗൺസിൽ പാർട്ടി ലീഡർമാരായ എൻ കെ പ്രഭാകരൻ, ടി കെ അസീസ് മാസ്റ്റർ, സി കെ കരീം, കെ കെ വനജ, പി എസ് അബ്ദുൽ ഹക്കീം ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ പി ഷംന, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സജീവ് കുമാർ, നഗരസഭാ സെക്രട്ടറി എൻ കെ ഹരീഷ് തുടങ്ങിയവർ സംസാരിച്ചു. ക്ലീൻ സിറ്റി മാനേജർ കെ പി രമേശൻ ശുചിത്വ പ്രതിജ്ഞ ചൊല്ലി.
2021ൽ വടകര നഗരസഭ സമ്പൂർണ്ണ മാലിന്യമുക്ത പ്രഖ്യാപനം നടത്തിയതാണ്. ഇതിന്റെ തുടർച്ചയായി സുസ്ഥിര മാലിന്യമുക്ത നഗരസഭ എന്ന ലക്ഷ്യവുമായാണ് നഗരസഭയിൽ പ്രവർത്തനങ്ങൾ നടന്നത്.
ഒക്ടോബർ രണ്ടിന് സംസ്ഥാന സർക്കാർ മാലിന്യമുക്തം ജനകീയ ക്യാമ്പയിന് ആരംഭം കുറിച്ചതോടുകൂടി നഗരസഭയിലെ മുഴുവൻ വാർഡുകളും പൊതുസ്ഥലങ്ങളും ശുചീകരിച്ച് വിവിധ സൗന്ദര്യവൽക്കരണം മാതൃകകൾ സൃഷ്ടിക്കുകയും സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, കലാലയങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, ടൗണുകൾ എന്നിവ ഹരിതാഭമാക്കി മാറ്റുകയും ചെയ്തിരുന്നു. നഗരസഭ തലത്തിലും വാർഡ് തലത്തിലും രൂപീകരിച്ച നിർവഹണ സമിതികൾ ഗ്രീൻ വാർഡ് ലീഡർമാർ എന്നിവരാണ് പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
സുസ്ഥിര മാലിന്യമുക്ത നഗരസഭ എന്ന ലക്ഷ്യത്തിന്റെ പൂർത്തീകരണത്തോടൊപ്പം 2035ൽ നെറ്റ് സീറോ കാർബൺ നഗരസഭ എന്ന ലക്ഷ്യത്തിലേക്കും വടകര നഗരസഭ ലക്ഷ്യമിടുന്നുണ്ട്.
- Log in to post comments