ജില്ലാതല ലഹരി വിരുദ്ധ വാക്കത്തോണ്‍ സംഘടിപ്പിച്ചു
എക്സൈസ് വകുപ്പിന്റെയും വിമുക്തി ലഹരി വര്‍ജന മിഷന്റെയും നേതൃത്വത്തില്‍ ജില്ലാതല ലഹരി വിരുദ്ധ വാക്കത്തോണ്‍ സംഘടിപ്പിച്ചു. കൊടുവള്ളിയില്‍ നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ഫ്ളാഗ് ഓഫ് ചെയ്തു. കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിക്കാന്‍ രക്ഷിതാക്കള്‍ കൂടി മുന്‍കൈയ്യെടുക്കണമെന്ന് സ്പീക്കര്‍ പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതോടൊപ്പം ഉദ്യോഗസ്ഥര്‍ കര്‍ശന നടപടികളിലൂടെ ലഹരി വിപണന ശൃംഖല കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. കൊടുവള്ളിയില്‍ നിന്നും ആരംഭിച്ച വാക്കത്തോണ്‍ കടല്‍ പാലത്ത് അവസാനിച്ചു. 200 ഓളം പേര് പങ്കെടുത്തു. തലശ്ശേരി നഗരസഭ ചെയര്‍ പേഴ്സണ്‍ കെ.എം. ജമുന റാണി അധ്യക്ഷയായി. സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, തലശ്ശേരി എ എസ് പി പി.ബി കിരണ്‍, റിട്ട ജെഇസി പി.കെ സുരേഷ്, കണ്ണൂര്‍ എക്സൈസ് സെക്രട്ടറി കെ.എ പ്രനില്‍, ഐ എം എ പ്രസിഡന്റ് ഡോ നദീം ആബൂട്ടി, വുമണ്‍സ് ഐ എം എ സംസ്ഥാന വൈസ് ചെയര്‍പേഴ്സണ്‍ ഡോ. മിനി ബാലകൃഷ്ണന്, കണ്ണൂര്‍ വിമുക്തി മിഷന്എ ഇ സി മനേജര്‍ പി.കെ സതീഷ് കുമാര്‍, കുത്ത്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.കെ വിനേഷ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments