Skip to main content

വിദ്യാരംഗം കലാ സാഹിത്യ വേദി ശില്പശാലയും യാത്രയയപ്പും സംഘടിപ്പിച്ചു  

കണ്ണൂര്‍ റവന്യൂ ജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ വിദ്യാരംഗം ഉപജില്ലാ ഭാരവാഹികള്‍ക്കായി ശില്പശാല നടത്തി. എഴുത്തുകാരന്‍ രാജു കാട്ടുപുനം ശില്‍പശാലക്ക് നേതൃത്വം നല്‍കി. പരിപാടിയില്‍ ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി. ഗവ.ടി.ടി.ഐ ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ബാബു മഹേശ്വരി പ്രസാദ്, ഡയറ്റ് പ്രിന്‍സിപ്പല്‍ വി.വി പ്രേമരാജന്‍, കണ്ണൂര്‍ ഡി.ഇ.ഒ കെ.പി നിര്‍മ്മല, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാരായ ടി.വി ജ്യാതിബസു, എ.കെ ഗീത, കെ.പി സുധീര്‍, പി.രാജന്‍, വിദ്യാരംഗം ജില്ലാ നിര്‍വ്വാഹക സമിതി അംഗം രവീന്ദ്രന്‍ തിടില്‍ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.എസ്. ബിജേഷ് അധ്യക്ഷത വഹിച്ചു. സര്‍വ്വ ശിക്ഷാ കേരള പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഇ.സി.വിനോദ്, വിദ്യാകിരണം കോ ഓര്‍ഡിനേറ്റര്‍ കെ.സി.സുധീര്‍, കണ്ണൂര്‍ സൗത്ത് ഉപ ജില്ലാ വിദ്യാദ്യാസ ഓഫീസര്‍ എന്‍ സുജിത്ത്, സി.എച്ച് സിദ്ദീഖ്, കവി സി.എം വിനയചന്ദ്രന്‍, വിദ്യാരംഗം കോ-ഓഡിനേറ്റര്‍ കെ.പി അരുണ്‍ജിത്ത്, കെ.എസ്.സഞ്ജീവ് രാജ് എന്നിവര്‍ സംസാരിച്ചു.

date