കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്തു
കേരള സംസ്ഥാന കൈത്തറി ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം, ഹാന്‍ഡ് ലൂം ഡെവലപ്‌മെന്റ് കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കലക്ടറേറ്റ് മൈതാനിയില്‍ ആരംഭിച്ച റംസാന്‍- വിഷു കൈത്തറി പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. മേളയില്‍ കണ്ണൂരിലെ കൈത്തറി ഉല്‍പാദക സംഘങ്ങള്‍ ഒരുക്കിയ തീം പവലിയന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. വസ്ത്രങ്ങളുടെ ആദ്യ വില്‍പന ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്കു നല്‍കി നിര്‍വഹിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന വീവേഴ്‌സ് സര്‍വീസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ടി. സുബ്രമണ്യന് ഉപഹാരം നല്‍കി ആദരിച്ചു. വിവിധ ജില്ലകളിലേതടക്കം നാല്‍പതിലധികം കൈത്തറി ഉല്‍പാദക സഹകരണ സംഘങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. കൈത്തറി മുണ്ട്, സാരി, കസവു സാരി, ബെഡ് ഷീറ്റ്, പില്ലോ കവര്‍, ലുങ്കി, കൈത്തറി ഷര്‍ട്ടുകള്‍ തുടങ്ങി നിരവധി തുണിത്തരങ്ങളാണ് മേളയിലൂടെ വിറ്റഴിക്കുന്നത്. മേള ഏപ്രില്‍ 13 വരെ തുടരും. റംസാന്‍ - വിഷു ഉത്സവങ്ങള്‍ പ്രമാണിച്ച് 20 ശതമാനം റിബേറ്റിലാണ് കൈത്തറി ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത്. കഴിഞ്ഞ ഉത്സവ സീസണുകളില്‍ നടത്തിയ വിപണനമേളകള്‍ വന്‍ വിജയമായിരുന്നു. പരിപാടിയില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്‌ലിഹ് മഠത്തില്‍ അധ്യക്ഷനായി. കണ്ണൂര്‍ കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് ബാബു എളയാവൂര്‍, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ് അജിമോന്‍, വീവേഴ്‌സ് സര്‍വീസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ടി സൂബ്രഹ്മണ്യന്‍, കേരള വീവേഴ്‌സ് സൊസൈറ്റീസ് അസോസിയേഷന്‍ പ്രസിഡണ്ട് കോല്ലോന്‍ മോഹനന്‍, കൈത്തറി നെയ്ത്ത് തൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി താവം ബാലകൃഷ്ണന്‍, ഹാന്റ്ലൂം ലേബര്‍ യൂണിയന്‍ പ്രസിഡണ്ട് ഡോ. ജോസ് ജോര്‍ജ് പ്ലാത്തോട്ടം, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ.കെ. ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു
- Log in to post comments