പച്ച മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം
സംസ്ഥാന സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പിഎസ്സി അംഗീകൃത പച്ച മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. മലയാളം ഒഴികെ മറ്റ് ഭാഷകളില്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കും മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ആറ് മാസം ദൈര്‍ഘ്യമുള്ള ഒന്നാംഘട്ട കോഴ്‌സില്‍ 60 മണിക്കൂര്‍ മുഖാമുഖവും 30 മണിക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസുകളുമാണ് നല്‍കുക. രണ്ടാഘട്ടത്തില്‍ അടിസ്ഥാന കോഴ്‌സ് വിജയിച്ചവര്‍ക്ക് പച്ച മലയാളം അഡ്വാന്‍സ് കോഴ്സിലേക്ക് പ്രവേശനം നല്‍കും. 17 വയസ് പൂര്‍ത്തിയായ 50 പഠിതാക്കള്‍ക്ക് ജില്ലയുടെ വിവിധ മേഖലകളില്‍ ക്ലാസുകള്‍ ആരംഭിക്കും. 4000 രൂപയാണ് കോഴ്‌സ് ഫീസ്. താത്പര്യമുള്ളവര്‍ www.literacymissionkerala.org ല്‍ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ രജിസ്‌ട്രേഷന്റെ പ്രിന്റ് ഔട്ട്, ഫീസ് അടച്ച രേഖകള്‍ സഹിതം ഏപ്രില്‍ 12 നകം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍- 9961477376
- Log in to post comments