Skip to main content

ക്രഷ് വര്‍ക്കര്‍- ഹെല്‍പ്പര്‍ നിയമനം

 

മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ് കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന  ക്രഷിലേക്ക്
ക്രഷ് വര്‍ക്കര്‍, ക്രഷ് ഹെല്‍പ്പര്‍ തസ്തികകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭയിലെ  താഴെയങ്ങാടി 26 നമ്പര്‍ ഡിവിഷനിലെ വനിതകള്‍ ഏപ്രില്‍ നാല് വരെ അപേക്ഷിക്കാം.  പ്രായപരിധി 18-35 നും ഇടയില്‍. ക്രഷ് വര്‍ക്കര്‍ തസ്തികയിലേക്ക് പ്ലസ്ടുവാണ് യോഗ്യത.  ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക്  പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കാണ് അവസരം. അപേക്ഷകര്‍ കുട്ടികളെ പരിചരിക്കാന്‍ താത്പര്യമുള്ളവരാവണം. ഫോണ്‍ -04935 240324.

date