Skip to main content

പച്ചമലയാളം കോഴ്‌സിലേക്ക് അപേക്ഷിക്കാം

കേരള സംസ്‌ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം കോഴ്‌സിലേക്ക് അപേക്ഷ 
 ക്ഷണിച്ചു . ഏപ്രിൽ 12  വരെ രജിസ്റ്റര്‍ ചെയ്യാം. 

മലയാളം മീഡിയത്തിൽ പഠിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും മലയാളത്തില്‍ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവർക്കും ഈ കോഴ്സിന് അപേക്ഷിക്കാം.അപേക്ഷകർക്ക് 17 വയസ് പൂർത്തിയായിരിക്കണം. 

ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള  കോഴ്‌സാണ് പച്ചമലയാളം.  ആറുമാസം വീതമുള്ള ഒന്നാം ഭാഗം അടിസ്ഥാന കോഴ്‌സ്, രണ്ടാം ഭാഗം അഡ്വാന്‍സ്ഡ് കോഴ്‌സ് എന്നിങ്ങനെയാണ്  കോഴ്‌സ്.

ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ നേടേണ്ട മലയാള ഭാഷാപഠനശേഷികള്‍ സ്വായത്തമാക്കാന്‍ പര്യാപ്തമായ രീതിയിലാണ് പരിഷ്‌കരിച്ച പച്ചമലയാളം കോഴ്സ് വിഭാവനം ചെയ്തിട്ടുള്ളത്. സാക്ഷരതാമിഷന്റെ പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഒരു തുല്യതാകോഴ്‌സാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പത്താം ക്ലാസ് മലയാളപഠനം നിര്‍ബന്ധമായതിനാലാണ് ഈ കോഴ്‌സിന്റെ പരിഷ്‌കരണം നടത്തിയത്.

60 മണിക്കൂര്‍ മുഖാമുഖവും 30 മണിക്കൂര്‍ ഓണ്‍ലൈനുമായാണ് പച്ചമലയാളം  അടിസ്ഥാന കോഴ്സിന്റെ ക്ലാസുകള്‍. ഞായറാഴ്ചകളിൽ ആലപ്പുഴ ഗവ: മുഹമ്മദൻ   ഗേൾസ്  ഹയർ  സെക്കൻഡറി സ്കൂളിൽ  സമ്പർക്ക പഠനക്ലാസ് ഉണ്ടായിരിക്കും.

അടിസ്ഥാനകോഴ്സില്‍ വിജയിക്കുന്നവര്‍ക്ക് അഡ്വാന്‍സ്ഡ് കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാം. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയും കോഴ്‌സ് ഫീസ് 3500 രൂപയുമാണ്.

വിശദവിവരങ്ങള്‍ക്ക്  04772252095 എന്ന നമ്പരിൽ വിളിയ്ക്കുകയോ 9947528616 എന്ന നമ്പരിലേയ്ക്ക് വാട്സാപ്പ് സന്ദേശം അയക്കുകയോ ചെയ്യാവുന്നതാണെന്ന് സാക്ഷരതാമിഷൻ ജില്ലാ കോർഡിനേറ്റർ അറിയിച്ചു.

വിവിധ ഗ്രാമ / ബ്ലോക്ക് / നഗരസഭകളിൽ പ്രവർത്തിക്കുന്ന സാക്ഷരത പ്രേരക്മാർ വഴി രജിസ്ട്രേഷൻ നടപടികൾ ചെയ്യാനാകും.http://www.literacymissionkerala.org എന്ന വെബ് സൈറ്റിൽ  രജിസ്ട്രേഷൻ വിവരങ്ങൾ ലഭിക്കുന്നതാണ്.

(പിആർ/എഎൽപി/995)

date