ചോറ്റാനിക്കരയില്‍ വായനശാല പ്രവര്‍ത്തകരുടെ കുടുംബസംഗമം സംഘടിപ്പിച്ചു
ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമന്വയം എന്ന പേരില്‍ പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന വായനശാല പ്രവര്‍ത്തകരുടെ കുടുംബസംഗമം സംഘടിപ്പിച്ചു. എരുവേലി ജംഗ്ഷനില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്രയോടെ കുടുംബസംഗമത്തിന് തുടക്കം കുറിച്ചു.
സിനിമാതാരം അമൃതവര്‍ഷിണി സംഗമം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വായനശാലകള്‍ക്ക് അനുവദിച്ച പ്രൊജക്ടറുകള്‍, ലാപ്‌ടോപ്പുകള്‍, മൈക്ക്, പ്രിന്റര്‍, അലമാരകള്‍, കസേരകള്‍, പ്രസംഗപീഠം എന്നിവയുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രാജേഷ് നിര്‍വഹിച്ചു.
കണയന്നൂര്‍ താലൂക്കിലെ ഏറ്റവും മികച്ച വായനശാലയായി തിരഞ്ഞെടുക്കപ്പെട്ട അമ്പാടിമല ഗ്രാമീണ വായനശാലക്കും, താലൂക്ക് തല വായനാ മത്സരത്തില്‍ വിവിധ വായനശാലകളില്‍ നിന്നും പങ്കെടുത്ത് വിജയികളായവര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി അനുമോദിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എ കെ ദാസ്, വാര്‍ഡ് മെമ്പര്‍മാരായ പി വി പൗലോസ്, പ്രകാശന്‍ ശ്രീധരന്‍, കെ കെ സിജു, രജനി മനോഷ്, മിനി പ്രദീപ്, വായനശാല നേതൃസമിതി കണ്‍വീനര്‍ സാജു ചോറ്റാനിക്കര, സംഘാടകസമിതി ചെയര്‍മാന്‍ പ്രദീപ് ആദിത്യ, കണ്‍വീനര്‍ എം കെ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
പഞ്ചായത്തിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി രൂപീകരിക്കപ്പെട്ട 4 വായനശാലകള്‍ ഉള്‍പ്പടെ 10 വായനശാലകളിലെ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികളും സംഗമത്തിന്റെ ഭാഗമായി അരങ്ങേറി.
- Log in to post comments