അറിയിപ്പുകള്
അപേക്ഷ ക്ഷണിച്ചു
കുഫോസില്‍ ഫിഷറീസ്, സമുദ്രശാസ്ത്രം എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ 2025 - 26 വര്‍ഷത്തില്‍ നടത്തുന്ന എം.എഫ്.എസ്.സി (9 വിഷയം). എം.എസ്.സി ( 12 വിഷയം ). എല്‍.എല്‍.എം. എം.ബി.എ, എം.ടെക് (6 വിഷയം), പി .എച്ച് .ഡി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 4 ഫാക്കല്‍റ്റികളുടെ കീഴിലാണ് പി.എച്ച്. ഡി നടത്തുന്നത്. ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇതിനായി 'www.admission.kufos.ac.in' എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
എല്ലാ ബിരുദാനന്തര ബിരുദ കോഴ്സുകളിലും രണ്ടു എന്‍ആര്‍ഐ സീറ്റുകള്‍ വീതം ഉണ്ട്. ഈ ക്വാട്ടയില്‍ അപേക്ഷിക്കുന്നവരും ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ www.kufos.ac.in എന്ന വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന പ്രോസ്പെക്ടസില്‍ ലഭ്യമാണ്. ഏപ്രില്‍ 21 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 0484- 2275032 ഇമെയില്‍ :admissions@kufos.ac.in
ജില്ലാ സ്റ്റാമ്പ് ഡിപ്പോ
ജില്ലാ കോടതി വളപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ സ്റ്റാമ്പ് ഡിപ്പോ ഓഫീസ് ഏപ്രില്‍ 1 മുതല്‍ കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ ട്രഷറിയുടെ സമീപത്തേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചതായി എന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.
രജിസ്ട്രേഷന്
നോര്‍ത്ത് പറവൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളില്‍ ഇ.ഡബ്ലിയു.എസ് സംവരണ വിഭാഗത്തില്‍പ്പെട്ട (മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്) ഉദ്യോഗാര്‍ത്ഥികള്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റ് മെയ് 31 നുള്ളില്‍ ഓഫീസില്‍ നേരിട്ട് ഹാജരായി രജിസ്ട്രേഷന് രേഖകളില്‍ ചേര്‍ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2440066 നമ്പറില്‍ ബന്ധപ്പെടുക.
ക്വട്ടേഷന്‍ ക്ഷണിച്ചു
കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്ക് ഹൗസ് കീപ്പിംഗ് ടൂള്‍സ് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഏപ്രില്‍ നാലിന് ഉച്ചയ്ക്ക് 2.30 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ കേരള ഹൈക്കോടതി ഭരണവിഭാഗം രജിസ്ട്രാര്‍ ഓഫീസില്‍ അറിയാം.
- Log in to post comments