Post Category
പട്ടികജാതി വിഭാഗം കലാകാരൻമാർക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്ത് പള്ളുരുത്തി ബ്ലോക്ക്
പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വിഭാഗത്തിലെ കലാകാരൻമാരുടെ ഗ്രൂപ്പുകൾക്ക് വാദ്യോ പകരണങ്ങൾ വിതരണം ചെയ്തു. 2024-25 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ചെല്ലാനം പഞ്ചായത്തിലെ കൊച്ചിൻ കാവലൻസ് ഗ്രൂപ്പിനാണു മൂന്നു ലക്ഷം രൂപയുടെ വാദ്യോപകരണങ്ങൾ നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ജോബി പനക്കൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാബു തോമസ്, മെറ്റിൽഡ മൈക്കിൾ, നിത സുനിൽ, സെക്രട്ടറി സി.മണികണ്ഠൻ, പട്ടികജാതി വികസന ഓഫീസർ എ.എസ് സമീറ , കെ.കെ മുകേഷ് എന്നിവർ പ്രസംഗിച്ചു.
date
- Log in to post comments