മുല്ലശ്ശേരി കനാലിൽ പണികൾ പൂർത്തിയായ ഇടങ്ങൾ സഞ്ചാരയോഗ്യമാക്കാൻ നിർദേശം
ഓപ്പറേഷൻ ബ്രേക്ക് ത്രൂ വുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിലെ മുല്ലശ്ശേരി കനാലിൽ പണികൾ പൂർത്തിയായ ഇടങ്ങളിലെ റോഡുകൾ അടിയന്തരമായി സഞ്ചാരയോഗ്യമാക്കാൻ
ഇതു സംബന്ധിച്ചു ചേർന്ന യോഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ടി.ജെ വിനോദ് എംഎൽഎയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
വാട്ടർ അതോറിറ്റി ചേംബർ സ്ഥിതി ചെയ്യുന്നതിനാൽ റോഡ് പുനർനിർമ്മാണത്തിന് തടസമുള്ള ഇടങ്ങളിൽ ഇറിഗേഷൻ, വാട്ടർ അതോറിറ്റി വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി പ്ലാൻ തയ്യാറാക്കണം.
മുല്ലശ്ശേരി കനാലിന്റെ തുടക്കത്തിൽ വിവേകാനന്ദത്തോട് മുതലുള്ള 19 മീറ്ററും, ചിറ്റൂർ റോഡിലെ 17 മീറ്ററും നിലവിലുള്ള കോൺട്രാക്ടർ പൂർത്തിയാക്കും. ശേഷിക്കുന്ന സ്ഥലങ്ങളിൽ പൈപ്പ് ലൈനുകൾ മാറ്റാൻ അടക്കമുള്ള കാര്യങ്ങളിൽ കൃത്യമായി തയ്യാറാക്കി പുതിയ ടെൻഡർ വയ്ക്കും. മഴയ്ക്കു മുമ്പ് പരമാവധി പ്രവർത്തികൾ പൂർത്തീകരിക്കാൻ യോഗത്തിൽ തീരുമാനമായി.
ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടർ കെ. മനോജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments