Skip to main content

സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ അവധിക്കാല കോഴ്‌സുകള്‍

അഞ്ച് മുതല്‍ പ്ലസ് ടു ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാലത്ത് മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ ആന്റ് ഗ്രാഫിക് ഡിസൈനിങ്ങ്, ആനിമേഷന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, ഓഫീസ് പാക്കേജ് വിത്ത് എഐ, സ്പ്രഡ് ഷീറ്റ് വിത്ത് എഐ, ആര്‍ട്ടിഫിഷല്‍ ഇന്റര്‍ ലാംഗ്വേജ് ആന്‍ഡ് ചാറ്റ് ജിപിടി സിപ്ലസ്പ്ലസ്, ജ്വല്ലറി മേക്കിംഗ്, ടൈലറിംഗ് എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് ചേരാന്‍ അവസരം. താല്‍പര്യമുള്ളവര്‍ക്ക് കോഴിക്കോട് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ നേരിട്ട് വന്ന് ചേരാം. ഏപ്രില്‍ ആദ്യവാരം ക്ലാസ്സുകള്‍ ആരംഭിക്കും. ഫോണ്‍ : 8891370026, 0495 2370026   
 

date