കണ്ടംകുളങ്ങര ഗവ.സെന്‍ട്രല്‍ യു.പി സ്‌കൂള്‍ കെട്ടിടം നാടിന് സമര്‍പ്പിച്ചു
കുഞ്ഞിമംഗലം പഞ്ചായത്തിലെ കണ്ടംകുളങ്ങര ഗവ.സെന്‍ട്രല്‍ യു.പി സ്‌കൂളിന് പുതുതായി നിര്‍മ്മിച്ച കെട്ടിടവും, സ്‌കൂള്‍ 106-ാംവാര്‍ഷികാഘോഷവും കാര്‍ഷിക വികസന കാര്‍ഷിക ക്ഷേമ വകുപ്പ് മന്ത്രിപി പ്രസാദ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി മേഖലയില്‍ മുന്നിട്ടിറങ്ങാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകുന്നത് നല്ല കാര്യമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അധ്യാപകര്‍ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ എം വിജിന്‍ എംഎല്‍എ അധ്യക്ഷനായി. ശേഖര്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലമ്പ് സൗജന്യമായി നല്‍കിയ പത്ത് സെന്റ് സ്ഥലത്ത് 1.30 കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. രണ്ടു നിലകളിലായി 352.32 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ആറ് ക്ലാസ് മുറികളും ഒരു സ്റ്റെയര്‍ റൂമും അടങ്ങുന്നതാണ് കെട്ടിടം.
സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാനധ്യാപകന്‍ കെ.പി.മുമ്മദലി, അധ്യാപകരായ ടി. ദേവി, എം.കെ ദാമോദരന്‍ മാസ്റ്റര്‍ എന്നിവര്‍ക്കുള്ള ഉപഹാരം മന്ത്രി നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി വത്സല മുഖ്യാതിഥിയായി. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം സി സവിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പ്രാര്‍ത്ഥന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം സിപി ഷിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി ദീപു, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ശോഭ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ഉല്ലാസന്‍, എ ഇ ഒ മാടായി സീനിയര്‍ സൂപ്രണ്ട് ആര്‍ സി പി സീമ, എസ് എം സി ചെയര്‍മാന്‍ എം സത്യന്‍, വികസന സമിതി ചെയര്‍മാന്‍ പി.വി പ്രകാശന്‍, ജി.സി യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.പി മുഹമ്മദലി, കെ.വി വാസു, സി.പി ജയരാജന്‍, എം ശ്രീജിത്ത്, വി.കെ കരുണാകരന്‍, ക്ലബ്ബ് പ്രസിഡന്റ് എ ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments