Post Category
ഈന്തംപൊയില്-പൂവമ്പായി റോഡ് ഉദ്ഘാടനം ചെയ്തു
പനങ്ങാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ ഈന്തംപൊയില്-പൂവമ്പായി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടികൃഷ്ണന് ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ കെ പ്രകാശിനി, കെ ദേവേശന്‍, കുടുംബശ്രീ എ ഡി എസ് സെക്രട്ടറി രാധ പൊയിലില്‍, ലൈബ്രറി കൗണ്‍സില്‍ അംഗം കെ കെ പദ്മനാഭന് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments