Post Category
സംസ്ഥാനതലത്തില്‍ ഏജന്‍സികളുടെ എം-പാനല്‍ ലിസ്റ്റ്
ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവകാശ ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം ഭൂമി ഏറ്റെടുക്കുന്ന പദ്ധതി ബാധിത പ്രദേശത്തെ സാമൂഹിക ആഘാത പഠനം നടത്തുന്നതിന് സംസ്ഥാനതലത്തില്‍ ഏജന്‍സികളുടെ എം-പാനല്‍ ലിസ്റ്റ് തയ്യാറാക്കാന്‍ പരിചയ സമ്പന്നരായ ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയം, യോഗ്യത എന്നീ വിവരങ്ങളും അനുബന്ധ രേഖകളും സഹിതം ഏജന്‍സികളുടെ ലെറ്റര്‍ ഹെഡില്‍ തയ്യാറാക്കിയ അപേക്ഷ ഏപ്രില്‍ ഏഴിന് വൈകിട്ട് മൂന്നിനകം ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍- 04972700645
date
- Log in to post comments