Skip to main content

മത്സ്യത്തൊഴിലാളി വ്യക്തഗത അപകട ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് പദ്ധതി

2025-26  വര്‍ഷത്തേക്ക് മത്സ്യഫെഡ് നടപ്പിലാക്കുന്ന 10 ലക്ഷം രൂപയുടെ പരിരക്ഷയുള്ള മത്സ്യത്തൊഴിലാളി വ്യക്തഗത അപകട ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം ഏപ്രില്‍ 15 നകം പ്രീമിയം ഒടുക്കി ഗുണഭോക്താക്കളാകുന്നതിന് അവസരം.  മത്സ്യഫെഡ് അഫലിയേഷനുള്ള പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കും, സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങള്‍ക്കും അതാത് സംഘങ്ങള്‍ മുഖേന ഒറ്റത്തവണ പ്രീമിയം തുകയായ 509 രൂപ (ജിഎസ്ടി ഉള്‍പ്പെടെ) അടച്ച് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കാം. പദ്ധതിയില്‍ ഗുണഭോക്താക്കളാകുന്നവര്‍ക്ക് അപകട മരണമോ, അപകടത്തെ തുടര്‍ന്ന് പൂര്‍ണ/ഭാഗിക അംഗവൈകല്യമോ സംഭവിക്കുന്ന പക്ഷം നിബന്ധകള്‍ക്ക് വിധേയമായി 10 ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭിക്കും. പ്രായം 18-70. ഫോണ്‍ : 0497 2732157, 9526041270 (തലശ്ശേരി), 9526041123 (പുതിയങ്ങാടി, കണ്ണൂര്‍) ഇ മെയില്‍- mfed.knr@yahoo.com, വെബ്സൈറ്റ് www.matsyafed.in

date