Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്

പുഴക്കാട്ടിരി ഗവ. ഐ ടി ഐ യിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/ എൻ എ സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയം/ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയം/ ബി.ടെക്കും ഒരു വർഷത്തെ പരിചയവും ഇവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റിന്റെ ഒറിജിനലുമായി ഏപ്രിൽ മൂന്നിന് രാവിലെ 11 ന് പുഴക്കാട്ടിരി ഗവ.ഐ.ടി.ഐ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 04933 254088.

date