Skip to main content

ഹജ്ജ് : വെയിറ്റിംഗ് ലിസ്റ്റിലുള്ളവർക്ക് ഓൺലൈനായി അണ്ടർടേക്കിംഗ് സമർപ്പിക്കാൻ അവസരം

ഈ വർഷത്തെ ഹജ്ജിന് അപേക്ഷ സമർപ്പിച്ച് വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ, ഇനി അവസരം ലഭിച്ചാൽ ഹജ്ജിന് പോകാൻ തയ്യാറുള്ളവർ എന്നിവർ സർക്കുലർ നമ്പർ 37 പ്രകാരമുള്ള അണ്ടർടേക്കിംഗ് ഏപ്രിൽ മൂന്നിനകം സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് സമർപ്പിക്കുന്നതിന് നിർദ്ദേശം നൽകിയിരുന്നു.

അണ്ടർടേക്കിംഗ് ഓൺലൈനായി നൽകുന്നതിന് ഹജ്ജ് കമ്മിറ്റി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ പിൽഗ്രിം ലോഗിനിൽ അപേക്ഷകരുടെ യൂസർ ഐഡി.യും പാസ്‌വേർഡും ഉപയോഗിച്ചാണ് അണ്ടർടേക്കിങ് നൽകേണ്ടത്. വെബ് സൈറ്റ്: WWw.hajcommittee.gov.in.

date