Skip to main content
കണ്ടങ്കാളി ഷേണായി സ്മാരക ഗവ: ഹയർസെക്കൻ്ററി സ്കൂൾ എൺപത്തിയാറാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും കാർഷിക വികസന വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ ഷേണായി സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിൽ യാത്രയയപ്പ് 

പയ്യന്നൂർ കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിന്നും  ഈ അധ്യയന വർഷം വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം കാർഷികവികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി  മുഖ്യാതിഥിയായി. പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ.വി ലളിത അധ്യക്ഷയായി.
പ്രിൻസിപ്പൽ പി.വി വിനോദ് കുമാർ, പ്രധാനാധ്യാപിക ഇ.എ.എൻ വീണ ദേവി, അധ്യാപകരായ സി. സുധാകരൻ, രാജീവ്‌ കുമാർ കാമ്പ്രത്ത്, ജി. ശ്രീജിത്ത്‌ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി. സ്കൂളിന്റെ 86ആം വാർഷിക ആഘോഷത്തിന്റെ ഭാഗമായി 'സഫലം' എന്ന പേരിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പൂർവ അധ്യാപക സംഗമം,  ഘോഷയാത്ര, ബൃഹദ് തിരുവാതിരകളി തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. നഗരസഭ കൗൺസിലറും എസ്.എം.സി ചെയർമാനുമായ എം പ്രസാദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ബാലൻ, നഗരസഭ കൗൺസിലർ കെ.ബാലൻ  നഗരസഭ കൗൺസിലർ ടി.പി അനിൽകുമാർ, അഡ്വ. ഡി. കെ ഗോപിനാഥ്, പയ്യന്നൂർ എ.ഇ.ഒ ജോതി ബാസു, കണ്ടങ്കാളി വികസന സമിതി സെക്രട്ടറി വി, എൻ. വി സുനിൽകുമാർ, എം. ഉമേഷ്, എം. ഇസ്മയിൽ തുടങ്ങിയവർ സംസാരിച്ചു

date