Post Category
അത്ലറ്റിക്സ്, വോളിബോള്‍ സമ്മര്‍ കോച്ചിംഗ്
കായിക മേഖലയിലേക്ക് യുവതലമുറയെ ആകര്‍ഷിക്കുക, ലഹരിയുടെ ആധിപത്യത്തില്‍ നിന്ന് യുവാക്കളെ ആരോഗ്യത്തിന്റെ പാതയിലേക്ക് നയിക്കുക എന്നീ ഉദ്ദേശ്യത്തോടെ ജില്ലാസ്പോര്‍ട്സ് കൗണ്‍സില്‍ അത്ലറ്റിക്സ്, വോളിബോള്‍ എന്നീ കായിക ഇനങ്ങള്‍ക്ക് സമ്മര്‍ കോച്ചിംഗ് ക്യാമ്പ് നടത്തുന്നു. ഏപ്രില്‍ അഞ്ച് മുതല്‍ മെയ് 31 വരെ മൂര്‍ക്കനാട് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ വെച്ച് വോളിബോള്‍ സമ്മര്‍കോച്ചിംഗ് ക്യാമ്പും, നിലമ്പൂര്‍ മാനവേദന് സ്കൂളില്‍ വെച്ച് അത്ലറ്റിക്സ് സമ്മര്‍ കോച്ചിംഗ് ക്യാമ്പും നടത്തും. 17 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. വോളിബോള്‍ വൈകുന്നേരം 4 മണി മുതലും അത്ലറ്റിക്സ് രാവിലെ 8.30 നും ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495243423, 9496841575.
date
- Log in to post comments