Post Category
വാഹന നികുതി കുടിശിക തീർപ്പാക്കാൻ അവധി ദിനത്തിലും സൗകര്യം
വാഹനങ്ങളുടെ ദീർഘകാല നികുതി കുടിശിക (31.03.2024 തീയതി അടിസ്ഥാനമാക്കി നാലോ അതിൽ അധികമോ വർഷത്തെ കുടിശിക) തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് നടപ്പാക്കിയിട്ടുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി 2025 മാർച്ച് 31 ന് അവസാനിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് മാർച്ച് 30, 31 എന്നീ അവധി ദിനങ്ങളിൽ പദ്ധതിയുടെ പ്രയോജനം പൊതുജനങ്ങൾക്ക് ലഭിക്കത്തക്ക വിധം ഇടുക്കി ആർ ടി ഓഫീസിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
അവധി ദിനങ്ങളായ മാർച്ച് 30, 31 തീയതികളിൽ 9188917306, 8075072360 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് പൊതുജനങ്ങൾ ഈ പദ്ധതിയുടെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ ഇടുക്കി അറിയിച്ചു.
date
- Log in to post comments