Skip to main content

എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുട്ടം ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ്സോ, തത്തുല്യപരീക്ഷയോ പാസ്സായവര്‍ക്കും, പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും  ihrd.kerala.gov.in/ths എന്ന വെബ് സൈറ്റ് മുഖേന ഓണ്‍ലൈനായും അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ സ്‌കൂള്‍ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ ഒമ്പത്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 8547005014, 9447599167.
 

date