Skip to main content

മിനി സിവില്‍  സ്റ്റേഷനിലെ ലിഫ്റ്റ് നവീകരിച്ചു

ഒറ്റപ്പാലം മിനി സിവില്‍  സ്റ്റേഷനിലെ ലിഫ്റ്റ് നവീകരിച്ച്  ജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു. നവീകരിച്ച ലിഫ്റ്റിന്റെ ഉദ്ഘാടനം അഡ്വ.
പ്രേംകുമാര്‍ എം എല്‍ എ നിര്‍വ്വഹിച്ചു. നാല് നിലകളുള്ള മിനി സിവില്‍ സ്റ്റേഷനില്‍ നിലവില്‍ മൂന്ന് നിലകളിലേക്കാണ് ലിഫ്റ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. നാലാം നിലയിലേക്കുള്ള ലിഫ്റ്റ് സംവിധാനം എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എം എല്‍ എ അറിയിച്ചു.

ഒറ്റപ്പാലം നഗരസഭ ചെയ്യര്‍പേഴ്‌സണ്‍ കെ. ജാനകീ ദേവി, വൈസ് ചെയര്‍മാന്‍ കെ രാജേഷ്, തഹസില്‍ദാര്‍ അബ്ദുള്‍ മജീദ്, വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date