Skip to main content

സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനവുമായി കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്

 

 

കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് മുണ്ടൂർ നെഹ്രു മണ്ഡപത്തിൽ നടന്ന സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവ്വഹിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഉഷ അധ്യക്ഷത വഹിച്ചു. 

 

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ, വിശിഷ്ടാതിഥിയായി. പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത ഉമേഷ് ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

 

ഗ്രാമപഞ്ചായത്ത് ശുചിത്വ അംബാസിഡർ സി.എം അനാമിക, ഡയറിക്കുറിപ്പിലൂടെ ശുചിത്വ സന്ദേശം നൽകിയ വരടിയം ഗവൺമെന്റ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി പി.എസ് ബ്രഹ്മാനന്ദൻ, പത്താം വാർഡ് ശുചിത്വ പ്രഖ്യാപനത്തിന് പിന്നിൽ സർഗാത്മകവും ക്രിയാത്മകവുമായ നേതൃത്വം നൽകിയ പി.ജി ഹരീഷ് മാസ്റ്റർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ അനൂപ്, മുണ്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് ചീരൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ലിജോ എം. ലാസർ, ഡോണി വർഗ്ഗീസ്, നയന സുധൻ, ഐആർടിസി കോഡിനേറ്റർ കെ.പി ജിനി, ഹരിത കർമ്മസേനാംഗങ്ങൾ തുടങ്ങിയവരെ മൊമന്റോയും സമ്മാനങ്ങളും നൽകി എംഎൽഎ ആദരിച്ചു. 

 

മാലിന്യമുക്ത പ്രഖ്യാപനത്തോടനുബന്ധിച്ച് വിളംബര ജാഥ നടത്തി. മുഖ്യമന്ത്രിയുടെ മാലിന്യ മുക്ത നവകേരളം പ്രഖ്യാപന ചടങ്ങ് കാണാനുള്ള സൗകര്യം നെഹ്രു മണ്ഡപത്തിൽ ഒരുക്കിയിരുന്നു. 

 

ഗ്രാമ പഞ്ചായത്തംഗങ്ങളായ സ്നേഹ സജിമോൻ, അഖില പ്രസാദ്, എം.കെ ശശി, യു.വി വിനീഷ്, മുണ്ടൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് ചീരൻ, കുടുംബശ്രീ ചെയർപേഴ്സൺ സിന്ധു പ്രകാശൻ, ഹരിത കർമ്മ സേന കൺസോർഷ്യം പ്രസിഡന്റ് സിന്ധു ജയൻ തുടങ്ങിയവർ സംസാരിച്ചു.

 

ചടങ്ങിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം ലെനിൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എം. പ്രദീപ് കുമാർ നന്ദിയും പറഞ്ഞു. കില തീമാറ്റിക് എക്സ്പെർട്ട് ടി.എസ് നേഖ, ശുചിത്വമിഷൻ ബ്ലോക്ക്‌ കോർഡിനേറ്റർ ആതിര, ഹരിതകേരളം മിഷൻ ബ്ലോക്ക്‌ കോർഡിനേറ്റർ

വിവേക്, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, അങ്കണവാടി ജീവനക്കാർ, ഹരിതകർമ്മ സേനാംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാര പ്രതിനിധികൾ, പഞ്ചായത്തിലെ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളുടെ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

date