മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ അധ്യാപക ഒഴിവ്
തൃശ്ശൂർ ജില്ലയിൽ കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ നായരങ്ങാടിയിലുള്ള ചാലക്കുടി മോഡൽ റെസിഡെൻഷ്യൽ സ്‌കൂളിൽ വിവിധ തസ്തികളിലേക്ക് കരാർ നിയമനം നടത്തുന്നു. ഹയർ സെക്കന്ററി സ്‌കൂൾ ടീച്ചർ (ഫിസിക്‌സ്), മാനേജർ കം റെസിഡൻഷ്യൽ ട്യൂട്ടർ, ഹൈസ്‌കൂൾ ടീച്ചർ (മലയാളം) എന്നീ നിലവിൽ ഒഴിവുള്ള തസ്തികകളിലേക്കും 2025-26 അധ്യയന വർഷം ഒഴിവ് ഉണ്ടായേക്കാവുന്ന ഹൈസ്‌കൂൾ ടീച്ചർ (ഇംഗ്ലീഷ്) തസ്തികയിലേക്കുമാണ് പി.എസ്.സി. നിഷ്‌കർഷിക്കുന്ന നിശ്ചിത യോഗ്യതയുളളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചത്.
നിയമനം ലഭിച്ച വിദ്യാലയങ്ങളിൽ നിന്നും മറ്റ് മോഡൽ റെസിഡൻഷ്യൽ വിദ്യാലയങ്ങളിലേക്ക് സ്ഥലം മാറ്റം അനുവദനീയമല്ല. ഹയർ സെക്കന്ററി സ്‌കൂൾ ടീച്ചറിന് പ്രതിമാസം 35,300/- രൂപയും ഹൈസ്‌കൂൾ ടീച്ചർക്ക് പ്രതിമാസം 31,920/- രൂപയും, മാനേജർ കം റെസിഡൻഷ്യൽ ട്യൂട്ടർക്ക് പ്രതിമാസം 31,920/- രൂപയും ശമ്പളമായി ലഭിക്കും.
പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും, അധ്യാപക നൈപുണ്യവും, മികവും ഉളളവർക്ക് ഇന്റർവ്യൂവിൽ വെയ്‌റ്റേജ് മാർക്ക് ഉണ്ടാകും. നിയമനങ്ങൾക്ക് പ്രാദേശിക മുൻഗണനയില്ല. റെസിഡൻഷ്യൽ സ്‌കൂളായതിനാൽ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുളളവർ മാത്രം അപേക്ഷിച്ചാൽ മതി. പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ഏപ്രിൽ 15ന് വൈകീട്ട് അഞ്ചിനകം ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ ബിൽഡിംഗ് ഒന്നാം നില, ചാലക്കുടി - 680307 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ :- 0480 2706100
- Log in to post comments