Post Category
കലാസാഗർ പുരസ്‌കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു
കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിന്റെ 101-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കലാസാഗർ ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് നാമനിർദ്ദേശം സമർപ്പിക്കാം. കഥകളി വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി എന്നീ വിഭാഗങ്ങളിൽ പ്രാവീണ്യം തെളിയിച്ച കലാകാരമാർക്കും കലാനിരൂപകനും പുരസ്‌കാരം നൽകും. കേരളത്തിൽ സ്ഥിര താമസമാക്കിയ കലാകാരന്മാർക്ക പുസ്‌കാരത്തിന് അപേക്ഷിക്കാം. ഏപ്രിൽ 28 വരെ അപേക്ഷകൾ സ്വീകരിക്കും. പുരസ്‌കാരങ്ങൾ മെയ് 28ന് വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റ് ഹാളിൽ വിതരണം ചെയ്യും. വിലാസം- സെക്രട്ടറി, കലാസാഗർ, കവളപ്പാറ, ഷൊർണൂർ, 679523 . ഫോൺ: 8129669995
date
- Log in to post comments