Skip to main content

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംശദായം സ്വീകരിക്കുന്നു

കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംശദായം സ്വീകരിക്കുന്നതിന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ ഏപ്രിൽ ഒമ്പത് മുതൽ 26 വരെ സിറ്റിങ് നടത്തുന്നു. ഏപ്രിൽ ഒൻപതിന് അവണിശ്ശേരി പഞ്ചായത്ത്, പതിനൊന്നിന് പുന്നയൂർ പഞ്ചായത്ത്, പതിനാറിന് തൃക്കൂർ പഞ്ചായത്ത്, പത്തൊൻപതിന് വടക്കഞ്ചേരി മുനിസിപ്പാലിറ്റി, ഇരുപത്തിയാറിന് കൊരട്ടി പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സിറ്റിംഗ് നടത്തുക.

മുൻവർഷം അംശദായം ഓൺലൈൻ മുഖേന അടവാക്കാത്ത അംഗങ്ങൾ ആധാർ കാർഡ് നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഫോൺ നമ്പർ, ജനന തിയതി തെളിയിക്കുന്ന രേഖ എന്നിവ സിറ്റിംഗിന് ഹാജരാക്കണം. രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് വരെയാണ് സിറ്റിംഗ്.

date