Skip to main content

ചുവന്ന മണ്ണ്- പൂവൻ ചിറ റോഡ് നിർമാണോദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു

പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ചുവന്നമണ്ണ്-പൂവൻചിറ റോഡിന്റെ നിർമാണോദ്ഘാടനം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് 900 മീറ്റർ ദൂരമുള്ള റോഡിലെ നിർമാണ പ്രവൃത്തികൾ നടത്തുന്നത്.

ജില്ലാ പഞ്ചായത്തംഗം കെ.വി സജു, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, പഞ്ചായത്തംഗം പി.എ ദീപു തുടങ്ങിയവർ സംസാരിച്ചു.

date