Skip to main content

ആർ.ഡി നിക്ഷേപകർക്ക് മാർഗനിർദ്ദേശം

പോസ്റ്റ് ഓഫീസ് ആർ.ഡി നിക്ഷേപകർക്ക് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നിക്ഷേപകരുടെ സാമ്പത്തിക സുരക്ഷിതത്വം മുൻനിർത്തിയാണ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

നിക്ഷേപകർക്ക് അംഗീകൃത ഏജന്റുമാർ മുഖേനയോ നേരിട്ടോ പോസ്റ്റോഫീസ് നിക്ഷേപം നടത്താം. ഏജന്റിന്റെ കൈവശം തുക ഏൽപ്പിക്കുമ്പോൾ തന്നെ ഇൻവെസ്റ്റേഴ്സ് കാർഡിൽ ഏജന്റിന്റെ കൈയ്യൊപ്പ് വാങ്ങണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. എന്നാൽ, നിക്ഷേപകൻ നൽകിയ തുക പോസ്റ്റോഫീസിൽ ഒടുക്കിയതിനുള്ള ആധികാരികമായ രേഖ പോസ്റ്റ്മാസ്റ്റർ ഒപ്പിട്ട് സീൽ വച്ച് നൽകുന്ന പാസ്ബുക്ക് മാത്രമാണ്. എല്ലാ മാസവും തുക നൽകുന്നതിന് മുൻപ് പാസ്ബുക്കിൽ വേണ്ട രേഖപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്ന് നിക്ഷേപകർ പരിശോധിച്ച് ബോധ്യപ്പെടേണ്ടതാണെന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

date