Skip to main content

കുഫോസിൽ അപേക്ഷ ക്ഷണിച്ചു

കുഫോസിൽ  ഫിഷറീസ്, സമുദ്രശാസ്ത്രം എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ 2025 - 26 വർഷത്തിൽ നടത്തുന്ന എം.എഫ്.എസ്.സി, എം.എസ്.സി, എൽ.എൽ.എം, എം.ബി.എ, എം.ടെക്, പി.എച്ച്.ഡി  കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാല് ഫാക്കൽറ്റികളുടെ കീഴിലാണ് പി.എച്ച്.ഡി നടത്തുന്നത്.  www.admission.kufos.ac.in എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 21 വരെ അപേക്ഷ സമർപ്പിക്കാം. വെബ്‌സൈറ്റിൽ പ്രോസ്‌പെക്ടസ് ലഭ്യമാണ്  

എല്ലാ ബിരുദാനന്തര ബിരുദ കോഴ്സുകളിലും രണ്ടു എൻ.ആർ.ഐ സീറ്റുകൾ വീതമുണ്ട്. ഈ ക്വോട്ടയിലേക്ക് അപേക്ഷിക്കുന്നവരും ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.   ഫോൺ- 0484 2275032, ഇമെയിൽ- admissions@kufos.ac.in

date