ഒളകര ഉന്നതിയിലെ വനാവകാശരേഖ ലഭിച്ചവരുടെ സംഗമം നടത്തി
ഒളകര ഉന്നതിയിലെ വനാവകാശരേഖ ലഭിച്ചവരുടെ സംഗമം നടത്തി. ഒളകര ഉന്നതിയില 44 കുടുംബങ്ങള്‍ക്ക് വനാവകാശരേഖ ലഭ്യമാക്കുന്നതിന് നേതൃത്വം നല്‍കിയവരെ റവന്യു വകുപ്പ് മന്ത്രി കെ. രാജന് അഭിനന്ദിച്ചു. ചടങ്ങില്‍ മന്ത്രി ഒളകര ഉന്നതിയിലുള്ളവര്ക്കുള്ള സ്നേഹോപഹാരം നല്കി.
ഒളകര ഉന്നതിയിലുള്ളവര്‍ക്ക് വനാവകാശരേഖ നല്കിയപ്പോള് വനാവകാശരേഖയുള്ള വനഗ്രാമങ്ങളെ റവന്യു ഗ്രാമങ്ങളാക്കി നികുതി അടയ്ക്കാനുള്ള അവകാശം നല്‍കുന്നതായി സര്‍ക്കാര്‍ ഒരു പുതിയ ഉത്തരവ് പുറത്തിറക്കിയതായി മന്ത്രി കെ. രാജന് പറഞ്ഞു. ഒളകര ഉന്നതിയില്‍ നടന്ന വനാവകാശരേഖ ലഭിച്ചവരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ വനാവകാശ രേഖയുള്ള 29821 കുടുംബങ്ങളുള്‍പ്പെട്ട 526 വനഗ്രാമങ്ങളെ 526 റവന്യു ഗ്രാമങ്ങളാക്കി മാറ്റാന്‍ തീരുമാനിച്ചതായും മന്ത്രി കെ. രാജന് പറഞ്ഞു. ഒളകര ഉന്നതിയിലേക്ക് റോഡ് നവീകരണത്തിനായി മൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഊരുക്കൂട്ടം ചേര്‍ന്ന് റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ തുടങ്ങുന്നതിനുള്ള അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒളകര ഉന്നതിയിലുള്ളവര്‍ക്ക് വനാവകാശരേഖ ലഭ്യമാക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് പറഞ്ഞു.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്, ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍ രമ്യ രാജേഷ്, വാര്‍ഡ് മെമ്പര്‍ സുബൈദ അബൂബക്കര്‍, ഡെപ്യൂട്ടി കളക്ടര്‍ എം.സി ജ്യോതി, തൃശ്ശൂര്‍ തഹസില്‍ദാര്‍ ടി. ജയശ്രീ, ടി.ഇ.ഒ സബിത, മുന്‍ വാര്‍ഡ് മെമ്പര്‍ അബൂബക്കര്‍, മാത്യു നൈനാന് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന് ഒളകര ഉന്നതിയിലെ ഊരുമൂപ്പത്തി മാധവി കുട്ടപ്പന് സ്വാഗതവും ട്രൈബല്‍ പ്രമോട്ടര്‍ രതീഷ് നന്ദിയും പറഞ്ഞു. ഒളകര ഉന്നതിയിലുള്ളവര്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
- Log in to post comments