Skip to main content

തൊഴിലുറപ്പ് പദ്ധതി : പരിസ്ഥിതി സംരക്ഷണത്തിനു പ്രാധാന്യം നൽകി മൂവാറ്റുപുഴ ബ്ലോക്ക്

തൊഴിലുറപ്പ് പദ്ധതിയിലൂടെ പരിസ്ഥിതി -ഭൂസംരക്ഷണ 

 പ്രവർത്തനങ്ങൾ ശക്തമാക്കാൻ ഒരുങ്ങി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്.

 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2025-2026 സാമ്പത്തിക വർഷം പരിസ്ഥിതിയോട് ചേർന്ന് നിൽക്കുന്ന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ചിരിക്കുന്നത്.

 

 വാളകം ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിലെ ഒറച്ചിറ തെങ്ങനാം കുടിതാഴം തോട് കയർ ഭൂവസ്ത്രമുപയോഗിച്ച് സംരക്ഷിക്കുന്ന പ്രവർത്തിയുടെ ഉദ്ഘാടനം നിർവഹിച്ച് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ജി രാധാകൃഷ്ണൻ തുടക്കമിട്ടു.

 

 2025 - 2026 സാമ്പത്തിക വർഷത്തിൽ പ്ലാന്റേഷൻ വർക്കുകൾ ഉൾപ്പെടുത്തി റബ്ബർ, തെങ്ങ് തുടങ്ങിയ വൃക്ഷങ്ങളുടെ നടീലും പരിപാലനവും ഉൾപ്പെടെയുള്ള പരിസ്ഥിതിയോട് ചേർന്ന് നിൽക്കുന്ന ഭൂസംരക്ഷണത്തിന് ഊന്നൽ നൽകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

പരിപാടിയിൽ വാളകം പഞ്ചായത്ത് പ്രസിഡൻറ് കെ. പി എബ്രഹാം അധ്യക്ഷത വഹിച്ചു. , വൈസ് പ്രസിഡന്റ് മോൾസി എൽദോസ്, വാർഡ് മെമ്പർ രജിത സുധാകരൻ, മെമ്പർമാരായ ലിസി എൽദോസ് , പി എൻ മനോജ് ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.വി പ്രശാന്ത് , പഞ്ചായത്ത് സെക്രട്ടറി പി. എം ജയരാജ് , മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.വൈജോളി മോൻ , ബിനോ കെ ചെറിയാൻ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ. പി ലീപ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു

date