Skip to main content

അറിയിപ്പുകൾ

സ്പോട്ട് അഡ്മിഷൻ

 

പത്തനംതിട്ട ജില്ലയിൽ തിരുവല്ല കുന്നന്താനത്ത് കിൻഫ്ര പാർക്കിൽ, കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക്ക് വാഹന സർവീസിങ് കോഴ്സിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. 

 

നിലവിൽ ഒഴിവുള്ള 6 സീറ്റുകളിലേയ്ക്കാണ് അഡ്മിഷൻ നടത്തുന്നത്. 6 മാസത്തെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 100% പ്ലേസ്മെന്റ് അസിസ്റ്റൻസും ലഭിക്കും. ഫോൺ: 9495999688 

 

ഫാമിലി കൗൺസലർ നിയമം 

 

 ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽ ഫാമിലി കൗൺസലർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈക്കോളജിയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്കും ഫാമിലി കോർട്ട് വിഷയത്തിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം. ചുരുങ്ങിയത് മൂന്നു മുതൽ അഞ്ചു വർഷം വരെ ഈ മേഖലയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

 30 വയസ്സിന് മുകളിൽ പ്രായം ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. ഏപ്രിൽ 10,11 തീയതികളിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ഓഫീസിൽ രാവിലെ 11 മുതൽ നാലു വരെ അഭിമുഖം നടക്കും. ഫോൺ: 0484-2344223

 

പാരാ ലീഗൽ വോളണ്ടിയർ നിയമനം

 

എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിൽ വിവിധ സ്കീമുകൾ നടപ്പിലാക്കുന്നതിലേക്കായി ' സ്പെഷ്യലൈസ്‌ഡ് ലീഗൽ വോളണ്ടീയർമാരെ' തിരഞ്ഞെടുക്കുന്നു. 58 ഒഴിവുകളാണുള്ളത്.

 

 അപേക്ഷകർ കണയന്നൂർ താലൂക്ക് പരിധിയിൽ താമസിക്കുന്നവരും, ഡിഗ്രി അടിസ്ഥാന യോഗ്യതയും അതോടൊപ്പം കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവരായിരിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. ക്രിമിനൽ കേസുകളിൽ പ്രതികൾ ആയിരിക്കരുത്.

 

 താല്പര്യമുള്ളവർ ബയോ ഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പികളും സഹിതം ഏപ്രിൽ 10 നു മുമ്പായി സെക്രട്ടറി, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ഡിസ്ട്രിക്ട് കോർട്ട് അനക്‌സ്, ബാനർജി റോഡ്, കലൂർ -682017 വിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ അപേക്ഷിക്കണം.

ഫോൺ 0484-2344223

 

 

ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 

ഐ.എച്ച്.ആർ.ഡി യുടെ കീഴിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയൻസ് മാവേലിക്കരയിൽ വിവിധ വിഭാഗങ്ങളിലേക്ക് 3 മാസത്തെ ഇൻ്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

 

സെയിൽസ് മാർക്കറ്റിംഗ്, അക്കൗണ്ടിംഗ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഇൻ്റേൺഷിപ്പ് ചെയ്യുന്നതിന് അതത് വിഷയങ്ങളിൽ യു ജി കോഴ്‌സ് ചെയ്‌തുകൊണ്ടിരിക്കുന്നവർക്കോ യു ജി കോഴ്സ് കഴിഞ്ഞവർക്കോ അപേക്ഷിക്കാം. താല്പര്യമുള്ളവർ അസ്സൽ സർഫിക്കറ്റുമായി ഏപ്രിൽ ഏഴിന് ഉച്ചക്ക് 12ന് കോളേജിൽ എത്തുക. ഫോൺ: 9495069307, 8547005046

 

ലൈബ്രറി ഓട്ടോമേഷൻ ട്രയിനിങ് / ഇൻ്റേൺഷിപ്പിന് ലൈബ്രറി സയൻസിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം, പ്രായപരിധിയില്ല താല്പര്യമുള്ളവർ അസ്സൽ

സർഫിക്കറ്റുമായി ഏപ്രിൽ ഏഴിന് രാവിലെ 10ന് കോളേജിൽ എത്തുക ഫോൺ - 9495069307, 8547005046, 9495106544

 

ഫ്രഞ്ച് എ1 ലെവൽ കോഴ്സിന് അപേക്ഷിക്കാം  

 

ഐ എച്ച് ആർ ഡി യുടെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, മാവേലിക്കരയിൽ ആരംഭിക്കുന്ന ഫ്രഞ്ച് എ1 ലെവൽ കോഴ്സ് ഏപ്രിൽ 15ന് ആരംഭിക്കുന്നു. താല്പര്യം ഉള്ളവർ ഏപ്രിൽ 14നു മുൻപ് കോളേജിൽ എത്തി അഡ്മിഷൻ എടുക്കേണ്ടതാണ്.

ഫോൺ: 9495069307

8547005046

9526743283

date