Skip to main content

ലഹരി പ്രതിരോധം ശക്തമാക്കി കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്

* ഏപ്രിൽ അഞ്ചിന് ബോധവൽക്കരണ ക്ലാസ് 

 

  ലഹരിക്കെതിരെ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന "ലഹരിമുക്ത പഞ്ചായത്ത്" പദ്ധതിയുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് കോട്ടുവള്ളിയിൽ നടന്നു വരുന്നത്.

 

കുടുംബശ്രീയും പഞ്ചായത്തും സംയുക്തമായി കുട്ടികൾക്കായി നടത്തുന്ന ബോധവൽക്കരണ പരിപാടി പഞ്ചായത്ത് ഹാളിൽ ഏപ്രിൽ അഞ്ചിന് നടക്കും. പ്രശസ്ത റേഡിയോ അവതാരകൻ ശരത് ബോധവൽക്കരണ ക്ലാസ് നയിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ് ഷാജി ഉദ്ഘാടനം നിർവഹിക്കും.

 

 ഇതിനോടകം തന്നെ നിരവധി ബോധവൽക്കരണ പ്രതിരോധ പ്രവർത്തനങ്ങളാണ് പഞ്ചായത്ത് പരിധിയിൽ നടന്നത്. ലഹരി മുക്ത പഞ്ചായത്ത്‌ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത്‌ പരിധിയിലെ എല്ലാ സ്കൂളുകളിലെയും 5 കുട്ടികളെ വീതം പങ്കെടുപ്പിച്ചു വർക്ക് ഷോപ്പ്, 

പട്ടികവർഗ്ഗ യുവജനങ്ങൾക്കും രക്ഷിതാക്കൾക്കുമായി എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ്, ആക്റ്റിവിറ്റി വർക്ക്ഷോപ്പ് എന്നിവയും സംഘടിപ്പിച്ചിരുന്നു.

date