ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സിഡിസി ക്ലിനിക്ക് ആരംഭിച്ചു
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കച്ചേരിപ്പടി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഓട്ടിസം ബാധിച്ച കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് പ്രത്യേക പരിശോധനയും ചികിത്സയും ലഭ്യമാക്കുന്നതിനായി ചൈല്‍ഡ് ഡവലപ്പ്‌മെന്റ് ക്ലിനിക്ക് (സി.ഡി.സി ക്ലിനിക്ക് ) ആരംഭിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലയിലെ നവജാത ശിശുക്കളിലെ വളര്‍ച്ചയുടെ ഘട്ടങ്ങൾ വിശകലനം ചെയ്യാനായി എല്ലാ വ്യാഴാഴ്ചയിലും ക്ലിനിക്കിന്റെ ഭാഗമായി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുഞ്ഞുങ്ങള്‍ക്കു അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും മുഖ്യ ധാരയിലേക്കു കൊണ്ടു വരുന്നതിനും ഫിസിയോ തെറാപ്പി മുതലായ മറ്റു കോംപ്ലിമെന്ററി തെറാപ്പിയോടൊപ്പം ആയുര്‍വേദ ഔഷധങ്ങളും ചികിത്സാ സൗകര്യങ്ങളും ആയുര്‍വേദ ശിശുരോഗ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ സിഡിസി ക്ലിനിക്കില്‍ സജ്ജമാക്കിയിട്ടുണ്ട് ജില്ലാ പഞ്ചായത്ത്
വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ എം ജെ ജോമി, ആശ
സനില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷാരോണ്‍ പനക്കല്‍ , ഷൈമി വര്‍ഗീസ്, നാഷണല്‍ ആയുഷ് മിഷന്‍ ഡിപിഎം ഡോ കെ വി പി ജയകൃഷ്ണന്‍, ഡോ.എല്‍ മിനി, അംബിക മുരളീധരന്‍, പി എ മമ്മു ഡോ. എന്‍.സഫ്‌ന എന്നിവര്‍ പ്രസംഗിച്ചു.
- Log in to post comments