Skip to main content

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതി: കുടിശിക ഏപ്രിൽ 30 വരെ ഒടുക്കാം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശിക ഒടുക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 30 വരെ ദീർഘിപ്പിച്ചു. ഓൺലൈൻ, ഫ്രണ്ട്സ് ജനസേവന കേന്ദ്രം, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാഞ്ചുകൾ എന്നിവ മുഖേനയും പി.ഒ.എസ്. മെഷീനുകൾ ഉപയോഗിച്ച് ജില്ലാ ഓഫീസുകളിലും കുടിശിക അടയ്ക്കാൻ ബോർഡ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഈ അവസരം കുടിശിക വരുത്തിയ എല്ലാ തൊഴിലാളികളും പ്രയോജനപ്പെടുത്തണമെന്നും ചെയർമാൻ സി. കെ. ഹരികൃഷ്ണൻ അറിയിച്ചു.

പി.എൻ.എക്സ് 1446/2025

date