Post Category
ഉല്ലാസ്: കോര്‍കമ്മിറ്റി യോഗം അഞ്ചിന്
സംസ്ഥാന സാക്ഷരതാ മിഷന്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌ക്കൃത പദ്ധതിയായ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഉല്ലാസിന്റെ ഭാഗമായി ജില്ലാതല കോര്‍കമ്മിറ്റി യോഗം ഏപ്രില്‍ അഞ്ചിന്, ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ സാക്ഷരതാ മിഷന്‍ ഹാളില്‍ ചേരും. പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനുമായി സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എ ജി ഒലിന യോഗത്തില്‍ പങ്കെടുക്കും. ജില്ലയില്‍ നിന്നും ഏഴായിരം പേരെ കൂടി സാക്ഷരരാക്കുന്നതിന് വേണ്ടിയാണ് ഉല്ലാസ് പദ്ധതി നടപ്പാക്കുന്നത്.
date
- Log in to post comments