Post Category
ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം), എം എ/എം എസ് സി സൈക്കോളജി (മുഴുവന്‍ സമയം), കൗണ്‍സിലിംഗ് അല്ലെങ്കില്‍ അപ്ലൈഡ് സൈക്കോളജി അല്ലെങ്കില്‍ മാസ്റ്റര്‍ ഇന്‍ സോഷ്യല്‍ വര്‍ക്ക് (മുഴുവന്‍ സമയം) യോഗ്യതയുള്ളര്‍ക്ക് അപേക്ഷിക്കാം. അഡീഷണല്‍ പിജി സര്‍ട്ടിഫിക്കറ്റ് / ഡിപ്ലോമ ഇന്‍ ഫാമിലി കൗണ്‍സിലിംഗ് ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 30-ന് മുകളില്‍. അപേക്ഷിക്കുന്നവര്‍ക്ക് ഈ മേഖലയില്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഏപ്രില്‍ ഏഴിന് ജില്ല കോര്‍ട്ട് കോംപ്ലക്സിലെ സെന്റിനറി ബില്‍ഡിംഗ് കോണ്‍ഫ്രന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ ഒരു മണി വരെയാണ് ഇന്റര്‍വ്യൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2365048 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
date
- Log in to post comments